ഇതിഹാസങ്ങൾ അടങ്ങിയ ഈ ലിസ്റ്റിലെ ഒരേ ഒരു ഇന്ത്യക്കാരൻ സഞ്ജു സാംസൺ..
ഇതിഹാസങ്ങൾ അടങ്ങിയ ഈ ലിസ്റ്റിലെ ഒരേ ഒരു ഇന്ത്യക്കാരൻ സഞ്ജു സാംസൺ..
ഇന്ത്യൻ പ്രീമിയർ ലീഗ് ആവേശകരമായി മുന്നേറുകയാണ്. നിലവിൽ രാജസ്ഥാൻ റോയൽസാണ് പോയിന്റ് ടേബിളിൽ ഒന്നാമത്.മലയാളി താരവും രാജസ്ഥാൻ നായകനും കൂടിയായ സഞ്ജു സാംസൺ തന്നെയാണ് ടീമിനെ മുന്നിൽ നിന്ന് നയിക്കുന്നത്.
ഇന്നലെ നടന്ന മത്സരത്തിൽ സഞ്ജു സാംസന്റെ ഫിഫ്റ്റിയുടെ മികവിലായിരുന്നു രാജസ്ഥാൻ ഗുജറാത്തിനെ മറികടന്നത്. എന്നാലേ രണ്ട് നേട്ടങ്ങൾ കൂടി അദ്ദേഹത്തിന് ഈ ഇന്നിങ്സിന് ഇടയിൽ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു. റാഷിദ് ഖാനെ തുടർച്ചയായി മൂന്നു സിക്സറുകൾ അദ്ദേഹം പറത്തി. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ഇതിന് മുന്നേ ഒരൊറ്റ തവണ മാത്രമേ റാഷിദ് ഖാൻ തുടർച്ചയായി മൂന്നോ മൂന്നിൽ കൂടുതലോ സിക്സറുകൾ വഴങ്ങിയിരുന്നോള്ളൂ.അന്ന് സാക്ഷാൽ ക്രിസ് ഗെയ്ലാണ് റാഷിദിനേ തുടർച്ചായി സിക്സറുകൾ പറത്തിയത്.
എന്നാൽ ഇന്നലെ മറ്റൊരു നേട്ടം കൂടി അദ്ദേഹം സ്വന്തം പേരിലാക്കി.ഒരു ഐ പി എൽ ഇന്നിങ്സിൽ ആറോ അതിൽ കൂടുതൽ സിക്സറുകളോ ഏറ്റവും കൂടുതൽ തവണ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡാണ് അദ്ദേഹം സ്വന്തം പേരിലാക്കിയത്.ആറു ഇന്നിങ്സുകളിൽ സഞ്ജു ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.22 തവണ ഈ നേട്ടത്തിൽ എത്തിയ ഗെയ്ൽ തന്നെയാണ് ഈ ലിസ്റ്റിലും ഒന്നാമത്.
കൂടുതൽ ക്രിക്കറ്റ് വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group
Our Telegram
Our Facebook Page